Friday, December 25, 2009

വഴികള്‍ ...!!!

വഴികള്‍ ...!!!

രണ്ടായി പിരിയുന്നിടത്ത്
വഴികള്‍ തീരുന്നു.
വഴികള്‍ തീരുന്നിടത്
പുതു വഴികള്‍
തുടരുന്നു...!

ഇഴപിരിഞ്ഞു
ഇടതൂര്‍ന്നു
ചെറുതായും
വലുതായും
തുടര്‍ വഴികള്‍
പിന്നെയും തുടരുന്നു...!

ഇനിയും
അവസാനിക്കാത്തിടത്
പുതു വഴികള്‍
തുടങ്ങുമ്പോള്‍
പഴയവ
വീണ്ടും
അവശേഷിക്കുന്നു...!

കുറുക്കുവഴികളും
നേര്‍ വഴികളും
സമാന്തരമായും
കൂട്ടിമുട്ടിയും
കണ്ടുമുട്ടിയും
ഒരിക്കലും കാണാതെയും ...!!!

Wednesday, December 9, 2009

തുടര്‍ച്ച....!!!

തുടര്‍ച്ച....!!!

കണ്ണുകളില്‍
കത്തുന്നത്
അഗ്നിയാകവേ
കാതുകള്‍ക്ക് പൂക്കാലം...!

കരളില്‍
തിളക്കുന്നത്‌
ചോരയാകവേ
മനസ്സിന് സായൂജ്യം ...!

മോഹങ്ങള്‍
കരിഞ്ഞുണങ്ങവേ
കിനാവുകളില്‍
വസന്തം...!

ഇനിയും
അസ്തമിക്കാത്ത
മിഥ്യകളില്‍
ജീവിതം
ഹോമിക്കപ്പെടവേ
പുലരുന്നത്
പഴയ പുലരികളുടെ
വിരസമായ ആവര്‍ത്തനം....!!!

Thursday, October 8, 2009

http://www.enikkumathram.blogspot.com/

Please read my new posts here " Enikku Mathram "

Tuesday, September 22, 2009

തീക്കു ശേഷം ...!!!

തീക്കു ശേഷം ...!!!

അകവും
പുറവും
വേവുകയാണ് ...!

അകത്തെ തീയിലും
പുറത്തെ തീയിലും
ഒരു പോലെ ...!

വെന്തു കഴിഞ്ഞാലും
പിന്നെയും
അകവും
പുറവും ബാക്കിയാകും
എന്നത്തേക്കും ...!

അപ്പോള്
ഈ വേകലില്
അവശേഷിക്കുന്നതോ ...???

Wednesday, September 16, 2009

ആദിയും, പിന്നെ ...!!!

ആദിയും, പിന്നെ ...!!!

അവളായിരുന്നു
ആദി ...!

ആദിയെന്നാല്‍
അവളുടെ
പേരല്ല ...!

പിന്നെ
അവസാനമായതും
അവള്‍ തന്നെ ...!

ആദിക്കും
അവസാനതിനുമിടയില്‍
അവളില്‍
ഞാനും ....!!!

Tuesday, August 25, 2009

അവള്‍ ...!



അവള്‍ ...!

വാക്കുകളില്‍
മൌനമൊളിപ്പിച്ച്
അവള്‍ എന്നും
എനിക്ക് മുന്നില്‍...!

കണ്ണില്‍
കാമമൊളിപ്പിക്കാന്‍
ശ്രമിക്കുന്ന
യൌവ്വനത്തിന്റെ മുഖം
അവിടെ
പരിഹസിക്കപ്പെട്ടിരുന്നു ....!

ത്രസിപ്പിക്കുന്ന
യുവതയുടെ
മോഹങ്ങളും
അവിടെ
ത്യജിക്കപ്പെട്ടിരുന്നു ...!

എല്ലാം അറിയാമായിരുന്നിട്ടും
തീര്‍ത്തും അപരിചിതയായ
അവള്‍ക്കുമുന്നില്‍
ഞാന്‍ എപ്പോഴും
ഏകാകിയും ...!

എന്നിട്ടും
നിറഞ്ഞ ആ മിഴികളില്‍
എനിക്കായി
എന്നും എന്തെങ്കിലും
കരുതിവെച്ചിരുന്നത്
എന്തിനായിരുന്നു ...!

Tuesday, August 18, 2009

അക്ഷരാഗ്നി ....!!!



അക്ഷരാഗ്നി ....!!!

അക്ഷരങ്ങള്‍
കൂട്ടി
വാക്കുകളാക്കി
അവയ്ക്ക് തീയിട്ട്
ആ തീ
ആളി കത്തുമ്പോള്‍
അഗ്നിയുടെ
ചൂട്
പകര്‍ന്നു പടരുന്നു,
ആ അഗ്നിയുടെ
പ്രകാശവും ...!

ആ തീയില്‍
ആ പ്രകാശത്തില്‍
ഈ പ്രപഞ്ചം
എരിഞ്ഞടങ്ങട്ടെ ...!!!

Sunday, August 16, 2009

ഒഴുകുന്ന പുഴ ...!



ഒഴുകുന്ന പുഴ ...!

ഒഴുകുന്ന പുഴ
പുഴയില്‍
ഒഴുകാതെ
നിറഞ്ഞ വെള്ളം ...!

വെള്ളം ഒഴുകാതെ
പുഴ മാത്രം
ഒഴുകിയൊഴുകി
ഒടുവില്‍
ഒഴിഞ്ഞ് ഇല്ലാതാകുന്നു ....!!!

Tuesday, August 11, 2009

മഞ്ഞുമല ...!!!



മഞ്ഞുമല ...!!!

മഞ്ഞ്
ഉറഞ്ഞ് ഉറഞ്ഞാണ്
മഞ്ഞ് മലകള്‍
ഉണ്ടാകുന്നത് ...!

കത്തുന്ന തീയില്‍
ആ മഞ്ഞെല്ലാം
ഉരുകിപോയാല്‍
മലയ്ക്കെന്തു
സംഭവിക്കും ....!!!


Thursday, August 6, 2009

വഴി ...!!!



വഴി ...!!!

വഴിയിലെ വെളിച്ചം
പൂര്‍ണ്ണമായും
കെടുത്തിയിരുന്നു ...!

വഴിയില്‍ നിന്നുള്ള
എല്ലാ വാതിലുകളും
അടച്ചു
പൂട്ടിയിട്ടും ഉണ്ടായിരുന്നു ...!

വഴി നിറയെ
കുണ്ടും കുഴികളും
ചേറും ചെളിയും ...!

യാത്ര
അവിടെതന്നെ
അവസാനിപ്പിക്കുകയല്ലാതെ
പിന്നെന്തു വഴി ...???

Tuesday, July 21, 2009

എന്‍റെ മെതിയടികള്‍ ...!!



എന്‍റെ മെതിയടികള്‍ ...!!

ഇനി
എന്ത് ചെയ്യും ...?

വാനപ്രസ്ഥത്തില്‍
ഞാന്‍ മറന്നു വെച്ച
എന്‍റെ മെതിയടികള്‍
തിരിച്ചുകിട്ടാന്‍ ...!

കാട്ടില്‍ മാത്രമായിരിക്കും
കല്ലുകളും മുള്ളുകളും
എന്ന് കരുതിയാണ്
ഞാനവ
അവിടെയുപേക്ഷിച്ചു
പോന്നത് ....!

Wednesday, July 8, 2009

സൂര്യന്‍ ...!!!



സൂര്യന്‍ ...!!!

കാലത്ത്
ഞാനെഴുന്നേറ്റു
നോക്കിയപ്പോള്‍
സൂര്യനെ
കാണാനില്ല ...!

സൂര്യന്‍ എന്ന് പറഞ്ഞാല്‍
കിഴക്കെലെ
വാസുവേട്ടന്റെ
മൂന്നാമത്തെ മോന്‍
സൂര്യ വാസുദെവനല്ല
സാക്ഷാല്‍
സൂര്യ ഭഗവാന്‍ ...!

കാലത്ത് തന്നെ
അദ്ധേഹത്തെ ദര്ശിക്കാതെ
എനിക്കെങ്ങിനെ
എന്റെ ഒരു ദിവസം
തുടങ്ങാനാകും ...!

ഇനി
മൂപ്പരെങ്ങാനും
കുളിക്കാന്‍ പോയതാകുമോ
എന്ന് കരുതി
കുളിമുറിയിലും
കുളക്കടവിലും
തിരഞ്ഞു പോയെങ്കിലും
അവിടെ എങ്ങും കണ്ടില്ല ...!

അമ്മയുടെ കൂടെ
അമ്പലത്തിലെങ്ങാനും
പോയതാകുമെന്നു കരുതി
അമ്മ വരുംവരെ
കാത്തിരുന്നു ചോദിച്ചതിനു
അമ്മയുടെ ചീതകെട്ടത്
മിച്ചം ...!

അനിയത്തിയുടെ കൂടെ
മുറ്റത്തോ
ചേച്ചിയുടെ കൂടെ
അടുക്കളയിലോ
അദ്ധേഹത്തെ കണ്ടില്ല ...!

ഇനിയിപ്പോ
ഇത്ര നേരത്തെ
ഇദ്ധേഹം
ഇതെവിടെ പോയതാകുമെന്നു കരുതി
ആലോചിച്ചു
ഉമ്മറത്ത്‌ എത്തിയപ്പോള്‍ ‍
മൂപ്പരതാ
ചാരുകസേരയില്‍
അച്ഛനൊപ്പം
ചായയും കുടിച്ചു
പത്രവും വായിച്ചിരിക്കുന്നു..!!!

Monday, June 29, 2009

കവാടം ....!!!



കവാടം ....!!!

കവാടം
പതുക്കെയാണ്
മലര്‍ക്കെ
തുറക്കുന്നത് ...!

അതിലൂടെ
ഓരോ തരിയും
കടന്നെതുവാന്‍
തക്കവണ്ണം
വിസ്തൃദമായി ...!!!

എന്നിട്ടും
കടക്കാനാവാതെ
അവശേഷിക്കുന്നവക്കായി
നിശ്ചിത സമയത്തിന് ശേഷവും
അത്
തുറന്നുതന്നെ കിടക്കുന്നു...!!!

പിന്ച്ചക്രങ്ങളുടെ
ഭാരവും പേറി
ചിലരെതുംപോള്‍
മുന്‍ ചക്രങ്ങളില്‍
സുഗമമായി
മറ്റു ചിലര്‍ ...!

തിരിച്ചു പോകാനുള്ള
വെമ്പലോടെ
ഒരു കൂട്ടരെതുംപോള്‍
വേദന
കടിച്ചമര്തിയും
ആശ്വാസതോടെയും
മറ്റൊരു കൂട്ടം ...!

സ്വയം സംശയിച്ചു
ചിലരെതുംപോള്‍
സംശയമേതുമില്ലാതെ
മറ്റു ചിലര്‍ ...!

എങ്കിലും
എല്ലാവര്ക്കും
നിശ്ചയമായും
കടന്നു പോകാന്‍
മലര്‍ക്കെ തുറന്ന്
ഈ കവാടം ....!!!

Sunday, May 31, 2009

ഒരിറ്റു കണ്ണുനീര്‍ ...!!!



ഒരിറ്റു കണ്ണുനീര്‍ ...!!!

ഇനി നമുക്ക്
പ്രകീര്‍ത്തിക്കാം
ആശംസകള്‍ അര്‍പ്പിക്കാം
മഹത്വങ്ങള്‍ വാഴ്താം ...!

ഇനി നമുക്ക്
അവകാശപ്പെടാം
സ്വന്തമെന്നു
അഭിമാനിക്കാം ..!

ഇനി നമുക്ക്
അവര്‍ക്ക് വേണ്ടി
വിലപിക്കാം
അവരെ
മാതൃകയാക്കാം ..!

കാരണം
ജീവിച്ചിരുന്നപ്പോള്‍
നമ്മളവരെ
മതിവരുവോളം
വേട്ടയാടിയല്ലോ ...!

കുത്തിനോവിച്ചു
പിന്നെയും
മുറിവുകളില്‍
നമ്മള്‍ വിഷം തേച്ചു
ആവോളം രസിച്ചല്ലോ ...!

നമ്മളെ മാത്രം
സ്നേഹിചതിന്റെ
ശിക്ഷയായി
നമ്മളവരെ
ആട്ടിയോടിച്ചുവല്ലോ ..!

കപടമായ
ലോകത്ത്
തന്റെ ജീവിതം
വായനയ്ക്ക് വെച്ചതും
മനസ്
മറ്റുള്ളവര്‍ക്കായി
തുറന്നുകൊടുത്തതും
കൊടിയ
അപരാധം തന്നെ ...!!!

ഇനി
ആര്‍ക്കും
എന്തും പറയാം ..!

ജീവിച്ചിരിക്കെ
പരസ്യമായി മറ്റുള്ളവര്‍
ഉപദ്രവിക്കുമ്പോള്‍ പോലും
ഒരക്ഷരം മിണ്ടാതിരുന്ന
എല്ലാ മഹാന്മാര്‍ക്കും
ഇനി ഘോരഘോരം
പ്രസംഗിക്കാം ...!

മലയാളിയുടെ
കപടമായ
സദാചാര ചിന്തകള്‍ക്കുമേല്‍
അവരുടെ ശബ്ദം
ഇനിയുയരില്ലല്ലോ ...!!!



Monday, May 25, 2009

സൂര്യന്‍ ...!!!

സൂര്യന്‍ ...!!!

സൂര്യനുദിച്ചാല്‍
പകലാകും
അസ്തമിച്ചാല്‍
രാത്രിയും

എന്നാല്‍
പകല്‍
സൂര്യനുദിക്കുമെന്നും
രാത്രി
സൂര്യന്‍ അസ്തമിക്കുമെന്നും
എന്തുകൊണ്ട്
പറയുന്നില്ല ...???

Sunday, May 24, 2009

എന്റെ ...!!!

എന്റെ ...!!!

കാമം
അതിന്റെ വശ്യമായ
വഴികളില്‍ തന്നെ
ഉരിഞ്ഞെരിഞ്ഞിട്ടു
വര്‍ഷങ്ങളായി.

ബന്ധങ്ങള്‍
വേര്‍തിരിച്ചറിയാന്‍
തുടങ്ങിയിട്ടും
കാലമേറെയായി.

എന്റെ പാതിയാകാനും
എന്റെ രേതസ്സ്
ചൂടാറാതെ കാക്കാനും
എനിക്ക്
തുടര്ച്ചയാകാനും
ഇപ്പോള്‍ ആളുകളുണ്ട്.

എന്നാല്‍
എനിക്കില്ലാത്തത്
എന്നെ അറിയുന്ന
ഒരു നല്ല സുഹൃത്ത്‌.
എന്നെ സ്നേഹിക്കുന്ന
ഒരു സഹോദരി.

നിങ്ങള്‍ക്കാകുമോ
അങ്ങിനെ ഒരാളാകാന്‍ ...???

Wednesday, May 20, 2009

ആര് ...?

ആര് ...?

ആരുമില്ലെന്നത്
ഒരു തോന്നല്‍ മാത്രമല്ല
അതൊരു
യാധാര്‍ത്യവുമല്ല

ചിലപ്പോള്‍
അതൊരു
മരീചിക പോലെയും
അല്ലെങ്കില്‍
അരോചകമായ
കണ്ടെത്തല്‍ പോലെയും

എന്നിട്ടും
പലപ്പോഴും
തോന്നുന്നത്
ആര്‍ക്കും
ആരുമില്ലെന്ന് തന്നെ

അപ്പോള്‍ പിന്നെ
നമ്മള്‍ ആരാണ് ...???

Tuesday, May 12, 2009

മടങ്ങുക ....!!!

മടങ്ങുക ....!!!

തീര്‍ച്ചയായും
പുതു വഴിതാരകളിലെക്കല്ലാതെ
പച്ചമണം മാറാത്ത
പുതു മണ്ണിലേക്ക്
പിറവിയുടെ
പുനര്‍ ജന്മങ്ങളിലേക്ക് ....!

കാത്തിരിപ്പിന്
കണ്ണുകള്‍
കാഴ്ചയാകുമ്പോള്‍
പിന്നെയും
പഴയ ജന്മത്തിലേക്കു ...!

പിറവിയും
മരണവും
നാളെയും
ഇന്നലെയും
എല്ലാം
മിഥ്യയാകുന്ന
ജീവിതത്തിലേക്ക് ....!!!

Sunday, April 19, 2009

മരണം ...!!!

മരണം ...!!!

എല്ലാവര്‍ക്കും
മരിക്കണം
ഒന്ന് മരിച്ചാല്‍ മതിയെന്ന്
വല്ലപ്പോഴുമെങ്കിലും
വിലപിക്കാത്തവര്‍
ആരുമില്ല ....!!!

എന്നിട്ടും
കൊണ്ടുപോകാന്‍
കാലന്‍ വരുമ്പോള്‍
എല്ലാവരും
ഓടിയോളിക്കുന്നതെന്തേ ...???

Thursday, April 16, 2009

നുണ...!!!

നുണ...!!!

നുണ പറയുക
എന്നത്
ഒരു കലയാണ്‌ ...!

പറയുന്നത്
നുണയാണെന്ന് തോന്നാത്ത വിധം
ഒരു നുണയെ
പറഞ്ഞു ഫലിപ്പിക്കുക എന്നത്
ശ്രമകരം തന്നെ....!

പക്ഷെ
നുണയാണെന്ന് അറിഞ്ഞിട്ടും
അങ്ങിനെയല്ലെന്ന മട്ടില്‍
കേട്ടുകൊണ്ടിരിക്കുന്നവരുടെ
കാര്യമോ ...???

Thursday, March 26, 2009

ആന ...!!!

ആന ...!!!

ആനക്ക്
കറുപ്പ് നിറവുമാകാം
വെളുപ്പു നിറവുമാകാം...!

പൊതുവേ കാണുന്നത്
കറുത്ത ആനകളെയെങ്കിലും
ഐരാവതം
വെളുത്തതുമാണ് ....!

കറുപ്പായാലും
വെളുപ്പയാലും
ആന
ആനയല്ലെങ്കില്‍
പിന്നെയതിനെ
ആനയെന്നു
വിളിക്കാമോ ...???

Thursday, March 19, 2009

കാഴ്ച ...!!!



കാഴ്ച ...!!!


കണ്ണ് തുറന്നാണ്

എല്ലാവരും

കാണുന്നത് ...!!!


എന്നാല്‍

കണ്ണടച്ചും

കാണുന്നവരുണ്ട് ...!


അപ്പോള്‍

എങ്ങിനെ കാണുന്നതാണ്

കാഴ്ച ...!


കണ്ണ്

തുറന്നു കാണുന്നതോ

കണ്ണ്

അടച്ചു കാണുന്നതോ ...???

Tuesday, March 3, 2009

പൂച്ചക്കുട്ടി ...!!!



പൂച്ചക്കുട്ടി ...!!!

നന്നേ പുലര്‍ച്ചക്ക്
സുഹൃത്തിനെ
യാത്രയയക്കാന്‍
പുറത്തിറങ്ങുമ്പോഴാണ്
ആ പൂച്ചക്കുട്ടി
എന്റെ ശ്രദ്ധയില്‍പെട്ടത് ...!!!

കറുപ്പ് നിറത്തില്‍
തടിച്ചുരുണ്ട
ഒരു സുന്ദരന്‍ പൂച്ചക്കുട്ടി ...!!!

നന്നായി ഭക്ഷണം കിട്ടുന്ന
നന്നായി ഉറങ്ങാന്‍ പറ്റുന്ന
ഏതോ വാസസ്ഥലം
അതിനുണ്ടെന്ന് അപ്പോഴെ തോന്നി ...!

എന്റെ കാലിനിടയിലൂടെ
അത് ഓടിമാറിയപ്പോഴാണ്
ഞാനതിന്റെ
കണ്ണുകള്‍ അടുതുകണ്ടത് ...!

ഭംഗിയുള്ളതെങ്കിലും
അതിന്റെ കണ്ണുകളില്‍
എന്തോ ദൈന്യതയാണ്‌
നിറഞ്ഞുനിന്നിരുന്നത് ...!!!

കഴിക്കാന്‍ നിറച്ചും ഭക്ഷണവും
കിടക്കാന്‍ ശാന്തമായ സ്ഥലവും
നന്നായി ഉള്ള
ആ പൂച്ചക്കുട്ടിക്കും
ദൈന്യതയെന്കില്‍
ഇതൊന്നുമില്ലാത്ത
എന്റെ സഹോദരരുടെ അവസ്ഥ
എന്തായിരിക്കും...???


Monday, February 16, 2009

നഷ്ടങ്ങള്‍ ...!!!



നഷ്ടങ്ങള്‍ ...!!!

നഷ്ടപ്പെടുന്നതോക്കെയും
നേടുന്നതിനു മുന്നോടിയെന്നു
നിസ്സംശയം പറയുമ്പോള്‍
നേടുന്നതിനു മുന്പുള്ള നഷ്ടം
നഷ്ടമല്ലാതാകുന്നതെങ്ങിനെ ...???

Wednesday, February 11, 2009

ഗാനം ...!!!



ഗാനം ...!!!

മധുരമായൊരു
ഗാനമോതി
എത്തിടുന്നൊരു
കുളിര്തെന്നലെ
നിന്റെ വീണയില്‍
എനിക്ക് വേണ്ടി
നീയുമൊരു
ഗീതം മൂളുമോ...!

വെരുതെയല്ലെങ്കിലും
എനിക്കായിമാത്രമായ്
നിന്റെയാ ഗാനം
ഞാന്‍ കരുതിവേക്കാം

എന്നും
കിനാവുകള്‍
മേഞ്ഞുനടക്കുന്ന
എന്റെ ഹൃദയത്തില്‍
ഓര്തുവേക്കാം ...!!!

Tuesday, January 27, 2009

ഞാനൊരു അഹങ്കാരിയാണ് ....!!!



ഞാനൊരു അഹങ്കാരിയാണ് ....!!!

ഞാനൊരു
അഹങ്കാരിയാണെന്ന്
എല്ലാവരും
പറയുന്നു ...!

എല്ലാവരും
അങ്ങിനെ പറയുന്പോള്‍
അത്
സത്യമാകാതെയും
വരില്ല ...!

ആ സത്യം
ഞാനന്ഗീകരിക്കുകയും
ചെയ്യുന്നു ...!

അതെ,
ഞാനൊരു അഹങ്കാരിയാണ് ...!!!

Monday, January 26, 2009

രക്തം ....!!!



രക്തം ....!!!

രക്തത്തിന്
ചുവപ്പ് നിരമാനെന്നും
ചുവപ്പ്
തീവ്രതയുടെ നിരമാനെന്നും
പറയുന്പോള്‍
രക്തവും തീവ്രമാകുന്നു ...!

തീവ്രമായതെന്തും
മാനസികവും ആകുന്നു ...!

എന്നിട്ടും
മനുഷ്യത്വതിനുമാത്രം
എന്തെ
തീവ്രതയില്ലാതാകുന്നു ...???

Monday, January 19, 2009

കല്ലെറിയുന്നവര്...!!!




കല്ലെറിയുന്നവര്...!!!

തെറ്റുചെയ്തവനെ
തെറ്റുചെയ്യാത്ത്തവര്
കല്ലെറിയട്ടെ
എന്നാണു
ഈശ്വരന് പോലും
പറയുന്നതു ....!

എന്നിട്ടും
തെറ്റുചെയ്യാതവരെ
തെറ്റുചെയ്ത്തവര്
കല്ലെറിയുന്നതെന്തേ

Tuesday, January 13, 2009

മിഴികള്‍...!!!




മിഴികള്‍...!!!

കാഴ്ച്ചയുടെ

വ്യക്തത മറച്ചു
കണ്ണിനു മുകളില്‍
മൂടുപടം ....!!!

അത്ജതയുടെ
അഹങ്കാരത്തിന്റെ
ദുര്‍ വാശിയുടെ
മൂടുപടം ....!!!

ഈ മൂടുപടം നീക്കി
മിഴികള്‍ തുറക്കാന്‍
ഇനിയുമാര്‍ക്കാന്
കഴ്യുക....????