Sunday, September 19, 2010

കാത്തിരുപ്പ് ...!!!

കാത്തിരുപ്പ് ...!!!

കാത്തിരുന്നത്
അവനെയാണെങ്കിലും
വന്നെത്തിയത്
അവളായിരുന്നു
അത് പക്ഷെ
അവനുവേണ്ടിയും ...!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com

സ്നേഹം ....!!!

സ്നേഹം ....!!!

ആകാശം തന്നെ
പകുത്തു നല്‍കാം
എന്ന് പറഞ്ഞിട്ടും
അവള്‍ക്കത്
സമ്മത മല്ലായിരുന്നു.
അവള്‍ക്കു വേണ്ടിയിരുന്നത്
എന്റെ ഹൃദയത്തിന്റെ
പാതി മാത്രം ....!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com

Tuesday, July 13, 2010

മനസ്സ് ....!!!

മനസ്സ് ....!!!
*** *** *** ***
മഴവന്നുചേരുന്നനേരത്തു
നീയെന്‍റെ
അരികിലുണ്ടായിരുന്നെങ്കില്‍ ...!

നനുനനെ പെയ്യുന്ന
ഈകുഞ്ഞുമഴയില്‍
നമുക്കൊന്നുചെര്‍ന്നോന്നുപാടാം
മധുരമായ്
മധുരമായ് പാടാം ...!

ആ പാട്ടിലലിഞ്ഞീമഴനനയാം
മഴ നനഞ്ഞോന്നായ് ചേര്‍ന്നിരിക്കാം
ചേര്‍ന്നു ചേര്‍ന്നൊന്നായ്
ചേര്‍ന്നലിയാം.....!!!
*** *** *** ***