Saturday, November 29, 2008

നനവ് ....!!!





നനവ്...!!!

കാല്‍ വഴികളില്‍
നനവ് പടരുമ്പോള്‍
കണ്ണ് കുളിരുന്നു
മനസ്സു കുളിരുന്നു ...!!!

കുട ...!!!




കുട...!!!

കുട ചൂടി
നടക്കാനാണെങ്കില്‍
പിന്നെന്തിനാണ്
മഴ പെയ്യുന്നത് ...!!!

രാതിയും പകലും ...!!!




രാതിയും പകലും ...!!!

പകല്‍
രാത്രിയും
രാത്രി
പകലും ആയാല്‍
പിന്നെന്തിനാണ്
നമുക്കൊരു
പ്രഭാതം ...!
പിന്നൊരു
സന്ധ്യയും ...?

വിളവ്‌ .....!!!!




വിളവ്‌...!!!

വിത്തില്‍
പകുതിയും
പതിരാനെങ്കില്‍
പിന്നെങ്ങിനെ
വിളവെടുക്കും
...!!!

Sunday, November 16, 2008

നേര്‍ച്ച....!!!



നേര്‍ച്ച
....!!!

കുഞ്ഞി ക്കണനും
ഇക്കുറി
മലക്ക് പോകാമെന്ന്
സ്വന്തമായി നേര്ച്ചനെര്‍ന്നു ...!!!

മുണ്ടും, മാലയും
പിന്നെ അത്യാവശ്യ സാധനങ്ങളും
വാങ്ങാനെന്ന പേരില്‍
അച്ഛന്റെ കയ്യില്‍നിന്നു
നല്ലൊരു തുകയും വാങ്ങി

അങ്ങിനെയെന്കിലും
മകനൊന്ന്
നന്നയികാനാന്‍
അച്ഛനും അമ്മയും
പ്രാര്‍ത്ഥനയുമായി ....!!!

നാട്ടിലൊരു പുരോഗമനക്കരനായി
അറിയപ്പെടാന്‍ ആഗ്രഹിച്ചിരുന്ന
അവന് പക്ഷെ
താനൊരു ഭക്തനായത്
മറ്റുള്ളവര്‍
അറിയാതെയുമിരിക്കനമായിരുന്നു

സുഹൃത്തുക്കളെ കാണിക്കാന്‍
മാല ഊരിവെച്ചു
അവന്‍ വൈകുന്നേരങ്ങളില്‍
അവരോടൊപ്പം കള്ളുകുടിച്ചു
കള്ളിന്കൂട്ടാന്‍
മീനും ഇറച്ചിയും കഴിച്ചു

പീരീഡ്‌ലാണെന്ന് പറഞ്ഞിട്ടും
അവന്‍ കാമുകിയുമായി
പാര്‍ക്കിലും പുബ്ബുകളിലും
കറങ്ങി നടന്നു ...!!!

വ്രതത്തിന്റെ
അവസാനത്തില്‍
എല്ലാവരെയും പോലെ
അവനും മലകയറാന്‍ പോയി.

എന്തിന് വേണ്ടിയെന്നു
അവനുപോലുമറിയാതെ ...!!!!!!!


( തുടരും )



Saturday, November 15, 2008

നിഴലുകള്‍ ......!!!!!





നിഴലുകള്‍ ......!!!!!

എനിക്കുമുന്‍പേ
അല്ലെങ്കില്‍
എനിക്ക് പിന്‍പേ

ഒരിക്കലും പക്ഷെ
എനിക്കൊപ്പമാല്ലാതെ

എനിക്കൊപ്പമാല്ലാത്തതിനെ
പിന്നെയും
ഞാനെങ്ങിനെ
വിശ്വസിക്കും...!!!!

Wednesday, November 12, 2008

ഇടവഴികള്‍ .....!!!





ഇടവഴികള്‍ .....!!!

പിന്നിട്ട
ആ ഇടവഴികളൊക്കെ
ഇപ്പോഴും
മായാതെ ....!!!!

ഓടിയതും
ഒളിച്ചതും
അവയിലെതിലയിരുന്നെന്നു
ഇപ്പോഴും ഓര്‍മ്മയിലങ്ങിനെ...

അവയ്ക്ക് മീതെ
കരിമ്പടം പുതച്ചതും
ചക്രങ്ങലുരഞ്ഞതും
കാലത്തിനൊപ്പം ....!!!

എന്നിട്ടും
മനസ്സില്‍
മായാതെ
ആ ഇടവഴികള്‍ മാത്രം ....!!!!!


കാഴ്ചകള്‍ ...!!!




കാഴ്ചകള്‍ ...!!!

എനിക്ക് മീതെ
എന്റെ കണ്‍വെട്ടത്തില്‍
എനിക്ക് മാത്രമായി
എന്റെ കാഴ്ചകള്‍ .....!!!

മറ്റുള്ളവര്‍
കാനുന്നതുമാത്രം
എനിക്ക് കാണാന്‍ വയ്യാത്തതിനാല്‍
എനിക്കെന്റെ കണ്ണുകളെ
മുഴുവനായും തുരന്നുപിടിക്കേണ്ടി വരുന്നു .....!!!


കാഴ്ചകള്‍
എനിക്ക് സമ്മാനിക്കുന്ന
ഉള്ളരിവുകള്‍ക്ക് മുന്നില്‍
തലകുനുച്ചുനില്‍ക്കനല്ല
അവയോടു പ്രതികരിക്കാന്‍ തന്നെ
എനിക്കവയെ
കാണേണ്ടിയിരിക്കുന്നു ...!!!

എന്നിലെ എന്നെ
ഞാനാക്കുന്ന
എന്റെ ഉള്ക്കാഴ്ച്ചകള്‍ക്കായി
ഞാന്‍ ഉണര്‍ന്നിരിക്കട്ടെ ........!

Tuesday, November 11, 2008

മാനസം .....!!!!




മാനസം .....!!!!

എന്റെ
കടിഞ്ഞാണില്ലാത്ത
കുതിരയെപോലെ
പഞ്ഞുകൊന്ടെയിരിക്കുന്ന
മാനസം .....!!!!

വാഴനാരുകൊന്ടെന്കിലും
ഞാനൊരു
കടിഞാനുണ്ടാക്കാന്‍
വൃധവിലെന്കിലും
ശ്രമിക്കതെയുമിരുന്നില്ല.

എന്നിട്ടും
കയറു പൊട്ടിയ
പട്ടം പോലെ
അതങ്ങിനെ
തോന്നുന്നിടതെക്ക് പായുന്നു......!!!!

അല്ലെങ്കില്‍
ഞാന്‍ കരുതുന്നത്
അതങ്ങിനെതന്നെ
പോകട്ടെ എന്നാണു....!!!!
പറ്റാവുന്നിടത്തോളം
പോകവുന്നിടത്തോളം..!!!!

Wednesday, November 5, 2008

പൂച്ചക്കുഞ്ഞു ......!!!




പൂച്ചക്കുഞ്ഞു ......!!!


രാത്രി

ഒരുപാടു
വൈകിയാണ്

അന്ന്
ഞങ്ങള്‍

ഉറങ്ങാന്‍
കിടന്നതുതന്നെ


പുറത്തു

നല്ല
മഴയും കാറ്റും

കൊടുംതണുപ്പില്‍

രണ്ടുവസതും

കുട്ടികളെയും
കെട്ടിപ്പിടിച്ചു

മൂടിപ്പുതച്ചുരങ്ങുംപോഴാണ്

അവളെന്നെ
തോണ്ടി വിളിക്കുന്നത്...!

പുറത്തുനിന്നുള്ള

ഒരുകരച്ചില്‍
കേട്ടുകൊണ്ട്

അവള്‍
എന്നോട്

പോയിനോക്കാന്‍
പറഞ്ഞു...!!!


ഉറക്കം
പോയതിന്റെ ക്ശ്രീനത്തില്

അവളെ
ഞാന്‍
ഉറക്കെ
ചീതപരഞ്ഞത് കെട്ട്
കുട്ടികളും
ഉണര്‍ന്നു...


ഞാന്‍
ലൈറ്റ് ഇട്ടു

വാതില്‍
തുറക്കാന്‍ പോകുമ്പൊള്‍

അവളുടെ
പേടി...

വല്ല
കള്ളന്മാരും ആനെമ്കിലോ


കേട്ട
പാതി

മോന്‍
ഓടിപോയി

ഒരു
വടിയെടുതുകൊണ്ടുവന്നു

മോളാണെങ്കില്‍

എങ്ങിനെയും

പുറത്തുകടന്നാല്‍
മതിയെന്നമാട്ടിലും


ഞാനോരുവിതം

എല്ലാവരെയും
അടക്കി

വാതില്‍
തുറന്നപ്പോള്‍

ഒരു
സാധനം

അകതെക്കൊട്ട
ചട്ടം


അതിന്റെയൊപ്പം

അവളും
കുട്ടികളും

ഉറക്കെ
കരയാലും കഴിഞ്ഞു


പാതിരയില്‍

അടുത്ത
വീടുകാരെയും

ഉണര്താതിരിക്കാന്‍

പാടുപെട്ടു

ഞാന്‍
വേഗം
അകത്തേക്ക്
കടന്നു


എല്ലായിടവും

നോക്കാന്‍
തുടങ്ങി

മോന്‍
വടിയുമായി പുറകെയും
മകളും
അമ്മയും
പേടിയോടെ

പുരതെക്കോടന്‍
തയ്യാറായി

വാതിലിനടുതും
.


ഞാന്‍
മെല്ലെ
പരത്താന്‍
തുങ്ങിയപ്പോള്‍

കട്ടിലിനടിയില്‍
നിന്നും

ഒരു
ശബ്ദം കെട്ട്

നൊക്കുമ്പൊലത

ഒരു
കുഞ്ഞു പൂച്ചക്കുട്ടി'

നനഞ്ജോലിചിരിക്കുന്നു
....


പൂച്ചക്കുട്ടിയെ
കണ്ടതും

എന്റെ
ഭാര്യയുടെ
രൂപം
മാറി

അവള്‍
വേഗം
മോളെ
എന്റെ കയ്യില്‍ തന്നു,

എന്റെ
ഒരു ലുങ്ങിയുമെടുത്തു

അതിനെവേഗം
അതിലാക്കി

തുടചുനക്കി

മോളുടെ
പാലുകലക്കികൊടുത്തു

ഞങ്ങളുടെ
അടുത്ത്
ഉറക്കാന്‍ കിടത്തി...

പൂച്ചക്കുഞ്ഞു
രണ്ഗുന്നതും നോക്കി

രാത്രി പിന്നെ
ഞങ്ങളെല്ലാം
ഉണര്‍ന്നും.
............. !

ആത്മാവ് ....!!!!




ആത്മാവ് ....!!!!


ആത്മാവ്
....!!!!

അതൊരു

നല്ല
പദമാണെന്ന്

എനിക്കും
തോന്നാതിരുന്നില്ല

പക്ഷെ
അതെവിടെയാണ്...

എന്റെ മനസ്സിലോ

ശരീരത്തിലോ

അതോ

എന്റെ
ജീവനിലോ


ഇനി അതുമല്ലെങ്ങില്‍

എന്റെ
ജീവനേക്കാളും മേലെയോ

ഇനി
കണ്ടുവേന്നുവേക്കുക

എന്നിട്ടെന്തിനാണ്‌

എന്തിനുവേണ്ടിയാനത്
...


കണ്ടെത്തേണ്ടിയിരിക്കുന്നു

ഞാന്‍

എന്നെ
അന്വേഷിക്കും പോലെ

ഇപ്പോള്‍
ഇതിനെയും

അന്സ്വെഷിക്കാന്‍ തുടങ്ങുന്നു ....!!!!

ഭാവി ...!!!




ഭാവി ....!!!!

ഒരു വര്‍ത്തമാനകാലം കൂടി
കൊഴിഞ്ഞു പോകുന്നു
ഇനി ......
ഭൂതം ....!
അല്ല ,
ഭാവി ....!!!

ഭാവി,
അതെന്തായിരിക്കും.

എനിക്കറിയാത്തതും
എനിക്കരിയെണ്ടതും
അതുതന്നെയാണ്

ഒരുപക്ഷെ
എന്റെ
വര്തമാനതില്‍നിന്നുതന്നെ
എനിക്കെന്റെ
ഭാവി കണ്ടെത്താ മായിരിക്കാം

അല്ലെന്കിലെന്റെ
ഭൂതത്തില്‍ നിന്നു .....
പക്ഷെ,
അതാനെനിക്കും
കഴിയാതെപോകുന്നതും ........!!!!!

Saturday, October 25, 2008

രാത്രി ...!!




രാത്രി...!!!

രാത്രിയെ
എനിക്ക് പേടിയാണ്
ഉണ്ടാക്കന്നും
കപ്പടാ മീശയും
നീണ്ട കൊമ്പും
വലിയ കയ്യുമുള്ള
പിശാചുക്കള്‍
പുറത്തിറങ്ങുന്ന സമയമാണ്
രാത്രിയെന്നാണ്
അമ്മുമ്മ
പറയാറുള്ളത്.
അവ വന്നു
കുട്ടികളെ പിടിച്ചു കൊണ്ടു പോയി
പുഴുങ്ങി തിന്നുമത്രേ...
എന്നെയെങ്ങനും
പിടിച്ചുകൊണ്ടുപോയി
പുഴുങ്ങി തിന്നാല്‍
ഞാന്‍ പിന്നെന്തു ചെയ്യും...!!!

ആന ...!!!




ആന...!

ഒരു
ആനയെ വാങ്ങി
അതിനൊരു നെറ്റിപ്പട്ടം കെട്ടി
ആലവട്ടവും
വെന്ച്ചമരവും ചാര്‍ത്തി
കുടയും ചൂടി
എന്റെ നാട്ടിലൂടെ
എല്ലാവരും കാണ്‍കെ
അതിന്റെ മുകളിലങ്ങനെ
ഗമയിലിരുന്നു
എനിക്കൊന്നു കൊണ്ടു നടക്കണം...!!!

Wednesday, October 22, 2008

നാടകം ...!!!




നാടകം ...!!!

ചമയങ്ങളും
ചായങ്ങലുമില്ലാതെ
കളിക്കുന്നവരും
കാഴ്ച്ചക്കാരുമില്ലാതെ
അരങ്ങും
അനിയരയുമില്ലാതെ
ജീവിതമാകുന്ന
നാടകം...!!!!

Tuesday, October 21, 2008

പകുതി ...!!!




പകുതി ...!!!


എന്റെ
പകുതിയും
നിന്റെ
പകുതിയും
കൂടിയായാല്‍

ഞങ്ങളായി

അല്ലെങ്കില്‍

ഞാനോ
നീയോ
മാത്രവുമായി
...
എന്നിട്ടും

നീയെന്തേ
അറിയുന്നില്ല
ഞാനും
നീയും
കൂടിയാല്‍
മാത്രമെ
നമ്മലാകൂ
എന്ന് ...!!!

Sunday, October 19, 2008

കരുണ ...!!





കരുണ ...!!


കരുതിവെക്കുക ....

ഒരല്‍പ്പമെങ്കിലും ഭാക്കിയായി

എനിക്കുവേണ്ടി

മാത്രമയെങ്കിലും


പ്രയാസമാണ്

എന്നരിയവുന്നതിലാനീയപെക്ഷ

അതുകൊണ്ടുതന്നെ

തള്ളരുത്

തളര്‍ത്തുകയും .......


അവശേഷിക്കുന്നതില്‍

പിന്നെയും ഭാക്കിയാവുന്നത്

മാത്രമയെങ്കിലും

ഓര്‍ത്തുവെക്കുക..... !

നല്ലത്..!!!





നല്ലത്...!!!


നല്ലതുമാത്രം

സംഭവിക്കട്ടെ എന്ന്

എനിക്കെപ്പോഴും

പ്രാര്തനയുന്ടെന്കിലും

സംഭവിക്കുന്നതെല്ലാം

നല്ലതിനുമാത്രമാനെന്നു

എങ്ങിനെ പറയാനാകും


നല്ലത് എന്നതുപോലെ

ചീത്തയും

നമ്മുടെ ഭാഗമായിരിക്കെ

നമുക്കു പ്രതീക്ഷിക്കാം

നല്ലതിനെ ....

നമുക്കു നേരിടാം

ചീതയെയും....!!!


മരണം ...!!!





മരണം ...!!!


മരണമാണ്

ഏറ്റവും സുഖമുല്ലതെന്നു

ഞാന്‍ പറയുമ്പോള്‍

എന്റെ ഭാര്യയും മക്കളും പറയും

മരണത്തെക്കുറിച്ച്

ഞാന്‍ സംസാരിക്കരുതെന്ന്


മരണമാണ് സത്യമായതെന്നു

ഞാന്‍ പറയുമ്പോള്‍

എന്റെ ഗുരുക്കന്മാര്‍ പറയും

മരണത്തെക്കുറിച്ച് സംസാരിക്കരുതെന്ന്


മരണം സ്വഭാവികമെന്നു

ഞാന്‍ വെറുതെയെങ്കിലും

പറയുമ്പോള്‍ തന്നെ

ആളുകള്‍ എന്നെ ദുഷിച്ചുനോക്കാന്‍ തുടങ്ങും

ഈനാസത്തിനു മറ്റൊന്നും പറയാനില്ലേ

എന്നമട്ടില്‍


മരണമാണ് ആഘോഷിക്കനുല്ലതെന്നു

ഞാന്‍ പറയുമ്പോള്‍

എന്റെ കൂട്ടുകാര്‍ പറയും

മരണത്തെക്കുറിച്ച് സംസാരിക്കരുതെന്ന്


എനിക്കുപക്ഷേ

മനസ്സിലാകാത്തത്

ഞാന്‍ മരണത്തെക്കുറിച്ച്

സംസാരിചില്ലെന്കില്‍

എനിക്ക് മരണം സംഭവിക്കുകയില്ലെന്നാണ് ....

സൂരയാശ്രു ....!!!