Saturday, November 29, 2008

വിളവ്‌ .....!!!!




വിളവ്‌...!!!

വിത്തില്‍
പകുതിയും
പതിരാനെങ്കില്‍
പിന്നെങ്ങിനെ
വിളവെടുക്കും
...!!!

7 comments:

ജെ പി വെട്ടിയാട്ടില്‍ said...

വിളവ് കണ്ടപ്പോള്‍ എന്റെ ബാല്യകാലമാണെനിക്കോറ്മ്മ വന്നത്....
ഞാറ് നടുന്ന പെണ്ണുങ്ങളുടെ ഇടയിലേക്ക് ഞാറ് കെട്ടുമായി ഞാന്‍ നീങ്ങുമ്പോള്‍ ചേച്ചി പറയും.... എടാ ഉണ്ണ്യേ....... വൈകുന്നേരം ഇങ്ങട്ട് വാ വളം കടിക്കുന്നു, ചൊറിയുന്നു എന്നെല്ലാം പറഞ്ഞു...
എന്റെ പ്രായത്തിലുള്ള കുട്ടികള്‍ പാടത്തിറങ്ങുമ്പോഴും, തോട്ടില്‍ കുളിക്കുമ്പോഴും, വഞ്ചികുത്തിക്കളിക്കുമ്പോഴും, പുഞ്ചപ്പാടത്ത് താമരപ്പൂവ് പറിക്കാന്‍ പോകുമ്പോഴും ഒന്നും എന്നെ വിടില്ല...
ഇനി അഥവാ കാണാണ്ട് പോയാല്‍ തിരിച്ച് വന്നാല്‍ പിന്നെ അടിയും തൊഴിയുമായി...
എന്നെ അടിക്കാന്‍ വരുമ്പോള്‍ ഞാന്‍ അച്ചാച്ചന്റെ അടുത്തേക്കു ഓടും... അവിടെക്കു ചേച്ചി വരില്ല..
ചേച്ചിക്കെന്നെ എപ്പോഴും കണ്ടുകൊണ്ടിരിക്കണം.. സ്കൂളില്‍ പോകുമ്പോള്‍ മറ്റെ കുട്ട്യോള്‍ടെ കൂടെ പോകാന്‍ പാടില്ല..
ഞാന്‍ പഠിക്കുന്ന അതേ സ്കൂളിലെ ടീച്ചറായിരുന്നു ചേച്ചി...
കളിക്കാന്‍ കുട്ടികള്‍ പോകുമ്പോള്‍ എന്നെ വിടില്ല... അഥവാ എന്നെ വിട്ടാല്‍ തന്നെ ഇടക്കിടക്ക് വന്നു നോക്കും...
ഉച്ചക്ക് ചോറുണ്ണാന്‍ ബെല്ലടിച്ചാല്‍ ചേച്ചി മറ്റേ പിള്ളേരുടെ കൂടെയിരുന്നുണ്ണാന്‍ എന്നെ വിടില്ല...
ചേച്ചിയുടെ കൂടെ മറ്റു ടീച്ചറ്മാരുണ്ടാകും...
ചേച്ചി വീട്ടില്‍ നിന്നു കൊണ്ടുവരുന്ന പ്രത്യേക വിഭവങ്ങളൊക്കെ മ്റ്റു ടീച്ചര്‍മാര്‍ക്ക് കൊടുക്കും... അതിനാല്‍ എന്റെ ചേച്ചിയെ എല്ലാ ടീച്ചര്‍മാര്‍ക്കും ഇഷ്ടമായിരുന്നു... പിന്നെ എന്റെ കാര്യം പറയേണില്ലല്ലോ...
ഒരിടത്തും വിടില്ല എന്നെ... ഇനി ചേച്ചിയുടെ കണ്ണ് വെട്ടിച്ച് പോയാല്‍ മറ്റെ ടിച്ചര്‍മാരെന്നെ പിടിക്കും...
എനിക്കു മനസ്സിലാകുന്നില്ല എന്തായിരുന്നു ചേച്ചിക്ക് എന്നോടിത്ര ഇഷ്ടം...
ഒരു ദിവസം ഞാന്‍ പാടത്ത് നിന്ന് കയറിയില്ല...
ഉച്ചക്ക് പെണ്ണുങ്ങള്‍ക്ക് കഞ്ഞിയും പുഴുക്കും കൊണ്ട് വന്ന് അവര്‍ പാടവരമ്പില്‍ വെച്ച് കഴിക്കും.. അന്ന് ഞാന്‍ അവരോടൊന്നിച്ച് പാടത്തിരുന്ന് കഞ്ഞി കുടിച്ചു...
അതിന് അന്നെന്നെ തല്ലിയ വേദന ഇന്നും ഞാന്‍ ഓര്‍ക്കുന്നു.....
ഞാന്‍ അന്ന് കുറെ കരഞ്ഞു... കരഞ്ഞ് കരഞ്ഞ് ഞാന്‍ അങ്ങിനെ ഉറങ്ങി...
എന്നെ രാത്രി ആരും ഉണ്ണാനും വിളിച്ചില്ല... ഞാനൊട്ട് അടുക്കള ഭാഗത്തെക്ക് പോയതുമില്ല..
ഞാന്‍ ചേച്ചിയെ ചിലപ്പോള്‍ കല്ലെടുത്തെറിയും..
ആരും കാണാതെ..
ഒരു ദിവസം തെങ്ങിന്റെ കട വാങ്ങിയ കുഴിയില്‍ ചകിരി ചുടുന്ന സമയം....അതില്‍ ചാള ചുട്ട് തിന്നു...
അയലത്തെ മുഹമ്മദുണ്ണിയും, ഓന്റെ വല്യപ്പായും എല്ലാം അങ്ങിനെ തിന്നുന്നുണ്ടായിരുന്നു...
ഞാനും അങ്ങിനെ മീന്‍ വാങ്ങി ചുട്ടു തിന്നു...
അങ്ങിനെ ഇരിക്കുമ്പോള്‍.. ഇതാ ആക്രോശിച്ച് വരുന്നൂ... ചേച്ചീ........ എടാ ഉണ്ണ്യേ?.......
ആ വിളികേട്ടതോടെ ഞാന്‍ ജീ‍വനും കൊണ്ടോടി....
നേരം സന്ധ്യയായതോടെ വീട്ടിലേക്ക് മടങ്ങണമല്ലോ... എന്നെ കിട്ടിയാല്‍ തല്ലിക്കൊല്ലുമെന്നറിയാം...
എന്നെ സഹായിക്കാന്‍ ആ വീട്ടില്‍ അച്ചാച്ചന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ...
പക്ഷെ അച്ചാച്ചന്‍ സന്ധ്യക്ക് നാമം ചൊല്ലാനിരുന്നാല്‍ 8 മണി കഴിഞ്ഞേ അവിടെ നിന്നെഴുന്നേല്‍ക്കുകയുള്ളൂ...
പിന്നെന്തു ചെയ്യൂം...
എന്റെ ക്രോധമാണെങ്കില്‍ അടങ്ങുന്നതുമില്ല...
ഏതായാലും വീട്ടിലെത്തിയാല്‍ അടി ഉറപ്പാ...
എന്നെ തല്ലാന്‍ നല്ല പുളിയുടെ വടി വെട്ടി വെച്ചിട്ടിട്ടുണ്ടാകും...
അതു കൊണ്ട് എന്നെ അടിമുടി വരെ അടിച്ച് പൊട്ടിക്കും... പിന്നെ അത് കഴിഞ്ഞ് അമ്മൂമ്മ വന്ന് എന്നെ എണ്ണ തേച്ച് കുളിപ്പിക്കും...
അമ്മൂമ്മ ചോദിക്കും ...എന്തിനാ‍ മോനെ നീ അവളുടെ അടുത്തൂന്ന് അടി വേടിക്കണെന്നു...
ഇതെല്ലാം മനസ്സിലൊതുക്കി ഞാന്‍ വീട്ടില്‍ കയറാതെ നിന്നു...
“ഈ ചെക്കന്‍ ഇതെവിടെ കിടക്കുകയാ അമ്മേ?”...
അവനെ കാണാനില്ലല്ലോ......
നീ ആ ചെക്കനെ ചീത്തയങ്ങാനും പറഞ്ഞോ എന്റെ കുട്ടിമാളൂ....
ഉണ്ണി അമ്മയുടെയും മോളുടെയും വര്‍ത്തമാനങ്ങളെല്ലാം തൊഴുത്തിന്റെ പുറകില്‍ നിന്ന് കേട്ടു...
വലിയ കല്ലുകളെടുത്ത് ഉമ്മറത്തിരിക്കുന്ന ചേച്ചിയുടെ തലയിലേക്കെറിഞ്ഞു....
+++++ ബാക്കി ഭാഗം എന്റെ ബ്ലോഗില്‍ ഒരു കഥയായി എഴുതാം........
[ഞാന്‍ എന്റെ ജീവിതത്തില്‍ എഴുതിയ ഏറ്റവും വലിയ COMMENTS]
സ്നേഹത്തോടെ
ജെ പി @ തൃശ്ശിവപേരൂര്‍

Sureshkumar Punjhayil said...

Prakasettan,
Thanks a billion...!!!

Renjith Unni Nair said...

Suretta...!!!!!

Suresh Kalathil said...

Ashamsakal.

Sudhi ( The cinematographer ) said...

Nannayirikkunnu, Suretta.

YearYear0000 said...

Best wishes Surettan.

Ambili Sureshkumar said...

:)