Sunday, May 24, 2009

എന്റെ ...!!!

എന്റെ ...!!!

കാമം
അതിന്റെ വശ്യമായ
വഴികളില്‍ തന്നെ
ഉരിഞ്ഞെരിഞ്ഞിട്ടു
വര്‍ഷങ്ങളായി.

ബന്ധങ്ങള്‍
വേര്‍തിരിച്ചറിയാന്‍
തുടങ്ങിയിട്ടും
കാലമേറെയായി.

എന്റെ പാതിയാകാനും
എന്റെ രേതസ്സ്
ചൂടാറാതെ കാക്കാനും
എനിക്ക്
തുടര്ച്ചയാകാനും
ഇപ്പോള്‍ ആളുകളുണ്ട്.

എന്നാല്‍
എനിക്കില്ലാത്തത്
എന്നെ അറിയുന്ന
ഒരു നല്ല സുഹൃത്ത്‌.
എന്നെ സ്നേഹിക്കുന്ന
ഒരു സഹോദരി.

നിങ്ങള്‍ക്കാകുമോ
അങ്ങിനെ ഒരാളാകാന്‍ ...???

3 comments:

ബഷീർ said...

ഞാൻ നിങ്ങളുടെ സുഹൃത്താകാം. പക്ഷെ ദിവസക്കൂലിയോ മാസശമ്പളമോ എന്ന് ആദ്യം നിശചയിക്കണം :

Dr. Pournamy Nair said...

Not that much good. but its OK.

Suresh Kalathil said...

Enteyum.