നന്നേ പുലര്‍ച്ചക്ക് സുഹൃത്തിനെ യാത്രയയക്കാന്‍ പുറത്തിറങ്ങുമ്പോഴാണ് ആ പൂച്ചക്കുട്ടി എന്റെ ശ്രദ്ധയില്‍പെട്ടത് ...!!!
കറുപ്പ് നിറത്തില്‍ തടിച്ചുരുണ്ട ഒരു സുന്ദരന്‍ പൂച്ചക്കുട്ടി ...!!!
നന്നായി ഭക്ഷണം കിട്ടുന്ന നന്നായി ഉറങ്ങാന്‍ പറ്റുന്ന ഏതോ വാസസ്ഥലം അതിനുണ്ടെന്ന് അപ്പോഴെ തോന്നി ...!
എന്റെ കാലിനിടയിലൂടെ അത് ഓടിമാറിയപ്പോഴാണ് ഞാനതിന്റെ കണ്ണുകള്‍ അടുതുകണ്ടത് ...!
ഭംഗിയുള്ളതെങ്കിലും അതിന്റെ കണ്ണുകളില്‍ എന്തോ ദൈന്യതയാണ് നിറഞ്ഞുനിന്നിരുന്നത് ...!!!
കഴിക്കാന്‍ നിറച്ചും ഭക്ഷണവും കിടക്കാന്‍ ശാന്തമായ സ്ഥലവും നന്നായി ഉള്ള ആ പൂച്ചക്കുട്ടിക്കും ദൈന്യതയെന്കില് ഇതൊന്നുമില്ലാത്ത എന്റെ സഹോദരരുടെ അവസ്ഥ എന്തായിരിക്കും...???
ഉറക്കം പോയതിന്റെ ക്ശ്രീനത്തില് അവളെ ഞാന്‍ ഉറക്കെചീതപരഞ്ഞത് കെട്ട് കുട്ടികളും ഉണര്‍ന്നു...
ഞാന്‍ ലൈറ്റ് ഇട്ടു വാതില്‍ തുറക്കാന്‍ പോകുമ്പൊള്‍ അവളുടെ പേടി... വല്ല കള്ളന്മാരും ആനെമ്കിലോ
കേട്ട പാതി മോന് ഓടിപോയി ഒരു വടിയെടുതുകൊണ്ടുവന്നു മോളാണെങ്കില് എങ്ങിനെയും പുറത്തുകടന്നാല്‍ മതിയെന്നമാട്ടിലും
ഞാനോരുവിതം എല്ലാവരെയും അടക്കി വാതില്‍ തുറന്നപ്പോള്‍ ഒരു സാധനം അകതെക്കൊട്ട ചട്ടം
അതിന്റെയൊപ്പം അവളും കുട്ടികളും ഉറക്കെ കരയാലും കഴിഞ്ഞു
ഈ പാതിരയില്‍ അടുത്ത വീടുകാരെയും ഉണര്താതിരിക്കാന്‍ പാടുപെട്ടു ഞാന്‍ വേഗം അകത്തേക്ക് കടന്നു
എല്ലായിടവും നോക്കാന്‍ തുടങ്ങി മോന്വടിയുമായി പുറകെയും മകളും അമ്മയും പേടിയോടെ പുരതെക്കോടന് തയ്യാറായി വാതിലിനടുതും.
ഞാന്‍ മെല്ലെ പരത്താന്‍ തുങ്ങിയപ്പോള്‍ കട്ടിലിനടിയില്‍ നിന്നും ഒരു ശബ്ദം കെട്ട് നൊക്കുമ്പൊലത ഒരു കുഞ്ഞു പൂച്ചക്കുട്ടി' നനഞ്ജോലിചിരിക്കുന്നു....
പൂച്ചക്കുട്ടിയെ കണ്ടതും എന്റെ ഭാര്യയുടെ രൂപം മാറി അവള് വേഗം മോളെ എന്റെ കയ്യില്‍ തന്നു, എന്റെ ഒരു ലുങ്ങിയുമെടുത്തു അതിനെവേഗം അതിലാക്കി തുടചുനക്കി മോളുടെ പാലുകലക്കികൊടുത്തു ഞങ്ങളുടെ അടുത്ത്ഉറക്കാന് കിടത്തി...
പൂച്ചക്കുഞ്ഞുരണ്ഗുന്നതും നോക്കി ആ രാത്രി പിന്നെ ഞങ്ങളെല്ലാം ഉണര്‍ന്നും.............. !
രാത്രിയെ എനിക്ക് പേടിയാണ് ഉണ്ടാക്കന്നും കപ്പടാ മീശയും നീണ്ട കൊമ്പും വലിയ കയ്യുമുള്ള പിശാചുക്കള്‍ പുറത്തിറങ്ങുന്ന സമയമാണ് രാത്രിയെന്നാണ് അമ്മുമ്മ പറയാറുള്ളത്. അവ വന്നു കുട്ടികളെ പിടിച്ചു കൊണ്ടു പോയി പുഴുങ്ങി തിന്നുമത്രേ... എന്നെയെങ്ങനും പിടിച്ചുകൊണ്ടുപോയി പുഴുങ്ങി തിന്നാല്‍ ഞാന്‍ പിന്നെന്തു ചെയ്യും...!!!
ഒരു ആനയെ വാങ്ങി അതിനൊരു നെറ്റിപ്പട്ടം കെട്ടി ആലവട്ടവും വെന്ച്ചമരവും ചാര്‍ത്തി കുടയും ചൂടി എന്റെ നാട്ടിലൂടെ എല്ലാവരും കാണ്‍കെ അതിന്റെ മുകളിലങ്ങനെ ഗമയിലിരുന്നു എനിക്കൊന്നു കൊണ്ടു നടക്കണം...!!!